Happy Mother’s Day

Mother is the most beautiful word on earth.Mother has lot of meanings:love,kindness,happiness,patience,mercy etc..Sujith’s Kitchen Diaries wishing a very beautiful Mother’s day greetings to all lovely mums..

അമ്മ എന്ന വാക്കിനു പകരം വെക്കാൻ മറ്റൊരു വാക്കു ഇല്ല.. അമ്മക്ക് പകരമാവാൻ മറ്റൊരാൾക്കും കഴിയില്ല. അമ്മ എന്ന വാക്കിൽ എത്രയോ നന്മകൾ അടങ്ങിയിരിക്കുന്നു. അമ്മ എന്നാൽ സ്നേഹമാണ്, ക്ഷമയാണ്, കരുണയാണ്..അമ്മയാകുന്നതിലൂടെ ഒരു സ്ത്രീയിൽ വരുന്ന ആന്തരീക മാറ്റങ്ങൾ അതിശയകരമാണ്.. തന്റെ കുഞ്ഞു ഉറക്കത്തിൽ ഒന്നു ചെറുതായി കരഞ്ഞാൽ ആദ്യം എണീക്കുന്നതു അമ്മയാണ്. കുഞ്ഞിന് വരുന്ന ഓരോ മാറ്റവും അമ്മ എത്ര അധികം ശ്രദ്ധിക്കും.

ഈ നാൽപതു വയസ്സിലും എനിക്കു ഒരു പനി വന്നാലോ, ചെറുതായി ശബ്ദം ഇടറിയാലോ അതു മനസ്സിലാക്കി നിന്റെ മനസ്സിന് വിഷമം എന്ടെങ്കിലും ഉണ്ടോ എന്നു സ്നേഹപൂർവ്വം ചോദിക്കുന്ന ഒരമ്മ എനിക്കുണ്ട്.. മക്കളുടെ ഓരോ പരീക്ഷണ ഘട്ടങ്ങളിലും നോമ്പും ഉപവാസവും എടുത്തു പ്രാർത്ഥിക്കുന്ന ഒരമ്മയുണ്ട്.. മക്കൾ വളരുന്നത് കാണുമ്പോൾ നിശബ്ദയായി പുഞ്ചിരി തൂകുന്ന ഒരമ്മ.. നീണ്ട 16 വർഷമായി വിദേശതത്തു ജീവിക്കുമ്പോളും ദിവസവും മുടങ്ങാതെ എന്റെ ഫോണിൽ നിന്നും കാൾ പോകുന്നത് ഒരു നമ്പറിലേക്ക് മാത്രം.. അമ്മയുടെ..
ഞാൻ എഴുതുന്ന ഓരോ കത്തുകളും അലമാരയിൽ ഭദ്രമായി സൂക്ഷിക്കുന്ന ആൾ.. അമ്മയെക്കുറിച്ചു പറഞ്ഞാൽ ആർക്കും മതി വരില്ല..

അമ്മയെ പോലെ സ്നേഹിക്കുന്ന മറ്റൊരമ്മ എനിക്കുണ്ട്.. എന്റെ അമ്മായിഅമ്മ.. എല്ലാ ദിവസവും മുടങ്ങാതെ എന്റെ ഫോണിൽ വരുന്ന മെസ്സേജ് ശാന്ത മമ്മിയുടെ ആണ്..

അമ്മയുടെ അതിരുകളില്ലാത്ത സ്നേഹം എനിക്ക് എന്നും കാണിച്ചു തരുന്ന എന്റെ പ്രിയ പത്‌നി ഡയാന.. സംസാരിക്കാൻ സാധികാത്ത ഞങ്ങളുടെ പൊന്നോമന ഡാനിയേലിന്റെ ഓരോ മാറ്റവും ശ്രദ്ധിച്ചു അവന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന അമ്മ.. അവനെ എപ്പോളും കളിപ്പിച്ചു ചിരിപ്പിക്കുന്ന അമ്മ.. അവന്റെ മുഖം വാടിയാൽ ഹൃദയം നുറുങ്ങുന്ന അമ്മ.. ഉള്ളിൽ ഒരു കടലിരമ്പുമ്പോഴും പുറമെ എന്നും ചിരിച്ചു എന്നേ എന്നും സന്തോഷവാനായി വെക്കുന്ന അമ്മ.. കുഞ്ഞു പൈതൽ ജോഷുവയെ രാവെന്നോ പകലെന്നോ ഇല്ലാതെ പരിചരിക്കുന്ന അമ്മ..
അതേ ഈ സ്നഹമായിമാരായ അമ്മമാരാണ് എന്റെ വീടിന്റെ വെളിച്ചം..

അമ്മയെ സ്നേഹിക്കുക..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.