ബേബി ആന്റി എന്ന മഹതി

ജീവിതം എത്ര നൈമിഷികമാണെന്നു പലപ്പോഴും  എനിക്കു  തോന്നുന്നത്,പോയകാലത്തു നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത്  അപ്രതീക്ഷിതമായി ജീവിതത്തോട് വിട ചൊല്ലിയ  ചിലരെക്കുറിച്ച് ഓർക്കുമ്പോൾ ആണ്. എന്റെ ജീവിതത്തിൽ  അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ച്, ഹൃദയത്തിൽ കൈയൊപ്പ് പതിപ്പിച്ചു രണ്ടു വർഷങ്ങൾക്കു മുൻപൊരു ഒക്ടോബർ മാസം, ഇഹാലോകത്തിൽ നീണ്ട എൺപത്തിയാറു സംവൽസരങ്ങൾ പൂർത്തിയാക്കി പരലോകത്ത് പോയ  ഒരു മഹിളാരത്നത്തെക്കുറിച്ചുള്ള ഓർമ്മകൾ ആണ്  മനസ്സാകുന്ന ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ നിന്നും ഇത്തരുണത്തിൽ ഞാൻ  പങ്കുവെക്കുന്നത്. മിക്ക കാഞ്ഞിരപ്പള്ളിക്കാർക്കും  സുപരിചിതയും പ്രായഭേദമന്യേ ഏവരും ആന്റി എന്ന…

ഓർമ്മകളിലെ പൊന്നോണം തിരുവോണം

‘മാവേലി നാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും’ മലയാളിയുടെ നാവിൽ കാലങ്ങളായി ചേക്കേറിയ ഈ ഓണപ്പാട്ട്, പൊൻചിങ്ങമാസത്തിൽ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഐതിഹ്യകഥയിലെ സ്വപ്നസമാനമായ കാലഘട്ടത്തിലേക്കും, ഓർമ്മകളിലെ വസന്തകാലത്തേക്കും ആണ് . തൃക്കാക്കരദേവന്റെ ഭക്തനും അസുരരാജാവും ആയിരുന്ന മഹാബലി തമ്പുരാന്റെ ഭരണകാലത്ത് ജനങ്ങൾ സന്തോഷത്തോടെയുംസമാധാനത്തോടെയും ആപത്തും കള്ളത്തരവും ഇല്ലാതെ ഒത്തൊരുമയോടെ സമൃദ്ധിയിൽ ജീവിച്ചു. ഇതിൽ അസൂയപൂണ്ട ദേവഗണം മഹാവിഷ്ണുവിനെ സമീപിക്കുകയും, മഹാവിഷ്ണു വാമനരൂപം സ്വീകരിച്ചു ഉദാരമനസ്കനായ മഹാബലിയിൽ നിന്നും തനിക്കു ധ്യാനിക്കുവാനായി മൂന്നടിമണ്ണ് ദാനം ചോദിക്കുകയും ചെയ്തു….

വാക്കുകൾ മാന്ത്രികമാകുമ്പോൾ

മായാജാല വിദഗ്ധന്റെ മാന്ത്രിക ദണ്ഡിന്റെ സ്പർശത്താൽ ഒരു കൈലേസ് പനിനീർ പുഷ്പം ആയി രൂപാന്തരം പ്രാപിക്കുന്നതു പോലെയാണ് നമ്മുടെ ചില വാക്കുകൾ മറ്റുള്ളവരുടെ വരണ്ട ഹൃദയങ്ങളിൽ ആനന്ദത്തിന്റെയും മാനസാന്തരത്തിന്റെയും പേമാരി പെയ്യിക്കുന്നത്. ഒട്ടുമിക്ക ശിലാഹൃദയങ്ങളെയും മഞ്ഞുപോലെ ഉരുക്കുവാനും,സ്നേഹാഗ്നിയാൽ അവയെ ജ്വലിപ്പിക്കുവാനും, മനസ്സിൽ ശീതളിമ ചൊരിയുവാനും, കുളിർമഴ വർഷിക്കുവാനും ഉതകുംവിധം ശക്തമായ പദങ്ങൾ ആണ് നന്ദി, ക്ഷമ, ദയവായി എന്നിവ. പതിനേഴു വർഷങ്ങൾക്കു മുൻപ്, ഇരുപത്തിമൂന്നാം വയസ്സിൽ, പാശ്ചാത്യനാടിന്റെ മണ്ണിൽ കാലുകുത്തുമ്പോൾ, എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഏകചിന്ത സ്പെയിനിലെ…

ബന്ധങ്ങൾ വിലപ്പെട്ടതാകുമ്പോൾ

മനുഷ്യബന്ധങ്ങളുടെ കാലപഴക്കം പ്രപഞ്ചോൽപ്പത്തി മുതൽ തുടങ്ങുന്നു. മനുഷ്യനും ദൈവവും തമ്മിൽ, മനുഷ്യനും മനുഷ്യനും തമ്മിൽ, മനുഷ്യനും പ്രകൃതിയും തമ്മിൽ ഇങ്ങനെ ഭൂമിയിലെ സർവ്വചരാചരങ്ങളും പരസ്പരം ആശ്രയിച്ചും ബന്ധപ്പെട്ടും ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ എത്ര മനോഹരം ആയിട്ടാണ് ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ വരച്ചു കാണിച്ചിരിക്കുന്നത്. സൃഷ്ടിയുടെ മകുടം ആയി മനുഷ്യനെ ദൈവം ഉയർത്തിയപ്പോൾ ദൈവവും മനുഷ്യനും തമ്മിലുള്ള വലിയ സ്നേഹ ബന്ധത്തെയാണ് അവിടെ കാണിച്ചു തന്നത്. ബന്ധങ്ങൾക്ക് എന്നും പത്തരമാറ്റ് തങ്കതിളക്കം ആണ്….

സ്വയം ഉരുകി തീരുന്ന മെഴുതിരികൾ

ജീവിതമെന്ന വേദിയിൽ ഏവരും ഭംഗിയായി നടനം ആടുമ്പോൾ,തിരശീലക്കു പിന്നിൽ ആരാലും ശ്രദ്ധിക്കപെടാതെയും, പ്രശംസകളിൽ ആകൃഷ്ടരാകാതെയും, എന്നാൽ തങ്ങളുടെ കടമ അതിഗംഭീരമായി നിർവഹിച്ചു,താൻ സ്നേഹിക്കുന്നവരുടെ ഉന്നമനത്തിനായി ത്യാഗജീവിതം നയിച്ചു, വർണ്ണശബളമായ ഒരു ജീവിതം ഇല്ലാതെ കാലയവനികക്കുള്ളിൽ മറഞ്ഞു പോകുന്ന മഹത്വ്യക്തിത്വങ്ങളിൽപെട്ടവർ ആണ് എന്റെ ചിന്താസരണിയിൽ ഓടിയെത്തുന്നത് . അത്തരം ആളുകളെ നന്ദിയോടും, സ്നേഹത്തോടും, തികഞ്ഞ ബഹുമാനത്തോടെയും മാത്രമേ എനിക്ക് ഓർക്കാൻ സാധിക്കൂ. കുഞ്ഞിപ്പാലു സാറിനെ ഞാൻ ആദ്യമായി കണ്ടത് എന്റെ ബാല്യകാലത്താണ്.തന്റെ നാമഥേയത്തെ അന്വർത്ഥമാക്കും വിധം ആളിൽ കുറിയവൻ…

പിറന്നാൾ എന്ന സുദിനം

ഓരോ ജന്മദിനവും, മനസ്സിന്റെ ഏകാന്തതയിൽ നമുക്ക് ഒരു ഓർമപ്പെടുത്തൽ ആണ്. കടന്നു പോയ വഴിത്താരകളെ, കണ്ടുമുട്ടിയ വ്യക്തിത്വങ്ങളെ, സുഖദുഃഖ സമ്മിശ്രമായ അനുഭവങ്ങളെ,ജീവിതത്തിൽ പഠിച്ച പാഠങ്ങളെ, സർവ്വോപരി ഈശ്വരൻ നൽകിയ നിരവധിയായ അനുഗ്രങ്ങളെ.ഓരോ ജന്മദിനവും നമ്മെ ഓർമ്മിപ്പിക്കുന്ന വലിയ ഒരു സത്യം നമ്മുടെ ജീവിതത്തിൽ നിന്നും മനോഹരമായ ഒരു വർഷം കൂടെ കൊഴിഞ്ഞു പോയിരിക്കുന്നു എന്നതാണ്. വിശ്രമിക്കും മുൻപ് ചെയ്തു തീർക്കുവാൻ ഒരുപാട് ജോലികളും, മനസ്സിന്റെ ഏടുകളിൽ കോറിയിരിക്കുന്ന ഒരായിരം കഥകളും പറയുവാൻ ബാക്കിയാണ് എന്ന വസ്തുത എന്നെ…

വസന്തകാലം പോയ്‌മറഞ്ഞപ്പോൾ

https://imalayalee.org/vasantha-kalam-poimaranjappol വസന്ത കാലം പോയ്മറഞ്ഞപ്പോൾ:ജീവിതത്തെ ഋതുഭേദങ്ങളോടുപമിച്ചാൽ ബാല്യത്തെ വസന്ത കാലത്തോട് സാദൃശ്യപ്പെടുത്താൻ ആണ് എനിക്ക് ഏറെ ഇഷ്ടം.ബാല്യകാല ഓർമ്മകൾക്ക് വാസന ഉണ്ടായിരുന്നു എങ്കിൽ അവയ്ക്ക് നിശാഗന്ധിപ്പൂക്കളുടെ സൗരഭ്യം ആയിരുന്നേനെ. എത്ര പുൽകിയാലും മതി വരാത്ത പരിമളം പരത്തുന്ന ഓർമ്മപ്പൂക്കൾ. ബാല്യത്തെ കുറിച്ചു എഴുതാത്ത കവികളും കഥാകൃതുക്കളും വളരെ വിരളം. എത്രയോ മധുരതരമായ ഗതകാലസ്മരണകളെ ചുറ്റിയാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം.കുട്ടികാലം എന്നും ഗൃഹാതുരത ഉണർത്തുന്ന ഒരു ഓർമ ചെപ്പു ആണ്. ആ ചെപ്പിനുള്ളിൽ ഉള്ളത് ബാല്യത്തിന്റെ നിഷ്കളങ്കതയും, നൈർമല്ല്യവും…

വിഷാദവും മാറുന്ന ജീവിതചര്യകളും

ഒഴിവുദിനങ്ങളിൽ പതിവുള്ള നീണ്ട സായാഹ്ന സംഭാഷണങ്ങളിൽ ഒന്നിൽ ആണ് വിഷാദരോഗത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചത്. തിരശീലയിൽ സദാ പ്രസന്നവദനനും സുസ്മേര ചിത്തനും, ഊർജ്വസ്വലനുമായി കാണപ്പെട്ട ഒരു ചെറുപ്പകാരന്റെ അകാല വിയോഗം അദേഹത്തിന്റെ ചലച്ചിത്രാസ്വാദകരെ എന്ന പോലെ പ്രേക്ഷക ഹൃദയങ്ങളെ ഒന്നടങ്കം ഏറെ ആശങ്കിപ്പിച്ചതും വേദനിപ്പിച്ചതുമായ ഒരു വാർത്ത ആയിരുന്നു. എന്തായിരുന്നു ആത്മഹൂതിചെയ്യുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന ചോദ്യം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി തുടരുമ്പോഴും നമ്മൾ ചിന്തിക്കേണ്ടത് മറ്റൊന്നാണ്. സമ്പത്തും, പ്രശസ്തിയും സകല സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും,…