വിഷാദവും മാറുന്ന ജീവിതചര്യകളും

ഒഴിവുദിനങ്ങളിൽ പതിവുള്ള നീണ്ട സായാഹ്ന സംഭാഷണങ്ങളിൽ ഒന്നിൽ ആണ് വിഷാദരോഗത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചത്. തിരശീലയിൽ സദാ പ്രസന്നവദനനും സുസ്മേര ചിത്തനും, ഊർജ്വസ്വലനുമായി കാണപ്പെട്ട ഒരു ചെറുപ്പകാരന്റെ അകാല വിയോഗം അദേഹത്തിന്റെ ചലച്ചിത്രാസ്വാദകരെ എന്ന പോലെ പ്രേക്ഷക ഹൃദയങ്ങളെ ഒന്നടങ്കം ഏറെ ആശങ്കിപ്പിച്ചതും വേദനിപ്പിച്ചതുമായ ഒരു വാർത്ത ആയിരുന്നു. എന്തായിരുന്നു ആത്മഹൂതിചെയ്യുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന ചോദ്യം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി തുടരുമ്പോഴും നമ്മൾ ചിന്തിക്കേണ്ടത് മറ്റൊന്നാണ്. സമ്പത്തും, പ്രശസ്തിയും സകല സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും,…